‘ജനവാസ മേഖലയെ ഒഴിവാക്കണം’; ബഫർ സോൺ പ്രമേയം നിയമസഭയിൽ ഐക്യകണ്‌ഠേന പാസായി

By Trainee Reporter, Malabar News
assembly meetting
Representational Image
Ajwa Travels

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ അവതരിപ്പിച്ച പ്രമേയം നിയമസഭയിൽ ഐക്യകണ്‌ഠേന പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്.

സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പിലാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് തയ്യാറാകണമെന്നാണ് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസ്സഹമാക്കും. അതുകൊണ്ടുതന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽ നിയമ നിർമാണത്തിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോൺ ആക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടി ആകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. എന്നാൽ എംപവേർഡ് കമ്മിറ്റിക്ക് മുന്നിൽ കേരളം നിലപാട് വ്യക്‌തമാക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

Most Read: സജി ചെറിയാന് ചെങ്ങന്നൂരിൽ നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE