നീണ്ട ഇടവേളയ്‌ക്ക് ശേഷം സംവിധാന രംഗത്തേക്ക് രേവതി; കാജോള്‍ നായിക

By News Bureau, Malabar News
Ajwa Travels

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് രേവതി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സംവിധായിക എന്ന നിലയിലും പ്രശസ്‌തി ആർജിച്ച വ്യക്‌തിയാണ് അവർ. ഇപ്പോഴിതാ ബോളിവുഡ് താരം കാജോളിനെ നായികയാക്കി പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ് രേവതി.

കാജോള്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. രേവതി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ‘ലാസ്‌റ്റ് ഹുറേ‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും കാജോള്‍ ട്വീറ്റ് ചെയ്‌തു.

ഹൃദയ സ്‌പര്‍ശിയായ കഥയാണ് ‘ലാസ്‌റ്റ് ഹുറേ’ പറയുന്നതെന്നും കേട്ടയുടനെ താൻ സമ്മതം മൂളുകയായിരുന്നെന്നും കാജോള്‍ കൂട്ടിച്ചേർത്തു. രേവതിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

നീണ്ട 11 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായിക കുപ്പായം അണിയുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

revathi-kajol

ബലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്‌റ്റുഡിയോസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യഥാര്‍ഥ ജീവിതത്തെയും സംഭവങ്ങളെയും ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

revathi

സംവിധാന രംഗത്ത് രേവതി ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വ ചിത്രങ്ങളുമാണ് രേവതി ഇതുവരെ സംവിധാനം ചെയ്‌തത്‌.

ഇതിൽ അരങ്ങേറ്റചിത്രം തന്നെ ദേശീയ പുരസ്‍കാരവും നേടി. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്‘ ആയിരുന്നു ഈ ചിത്രം. ‘ഫിർ മിലേം‌ഗെ‘ (2004)യാണ് സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രം. കേരള കഫെ, മുംബൈ കട്ടിംഗ് എന്നീ ആന്തോളജികളുടെ ഭാഗമായാണ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്‌തത്‌.

Most Read: പുകവലി ശീലമാണോ? കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE