കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം പ്രമാണിച്ചു നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു വിദ്യാഭ്യാസ ഉപഡയറക്‌ടർ സി മനോജ് കുമാർ. വിഎച്ച്‌എസ്‌സി, ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറും വൊക്കേഷണൽ ഹയർ സെക്കണ്ടറി അസിസ്‌റ്റന്റ് ഡയറക്‌ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധി ദിവസം പ്രവൃത്തിദിനമായി ക്രമീകരിക്കും.
കലോൽസവത്തിന്റെ ഉൽഘാടനം കഴിഞ്ഞ ദിസവം രാവിലെ 11 മണിക്ക് നിയമസഭാ സ്‌പീക്കർ എഎൻ ഷംസീർ നിർവഹിച്ചു. കോഴിക്കോട് പേരാമ്പ്രയിൽ വിവിധ സ്‌ഥലങ്ങളിലായി 19 വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർഥികളാണ് കലോൽസവത്തിൽ പങ്കെടുക്കുന്നത്.
Most Read| നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം