വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും

By News Bureau, Malabar News
Death of Vlogger Rifa Mehnu;
Ajwa Travels

കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ഫോറെൻസിക് വിഭാഗം റിപ്പോർട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറുമെന്നാണ് വിവരം. റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

ശനിയാഴ്‌ചയാണ് കോഴിക്കോട് പാവണ്ടൂർ ജുമാ മസ്‌ജിദിലെ കബർസ്‌ഥാനിൽ കബറടക്കിയ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിക്കുന്നതോടെ കേസിൽ നിർണായക വഴിതിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വിശദമായ പരിശോധനകൾക്കായി ആന്താരികാവയവങ്ങൾ രാസ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. റിഫയെ ശ്വാസം മുട്ടിച്ചിട്ടുണ്ടോ, ശരീരത്തിൽ മറ്റ് ക്ഷതങ്ങൾ ഉണ്ടായിട്ടുണ്ടോ, വിഷ പദാർഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ കണ്ടെത്താനാണ് പരിശോധന. വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌ ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും.

അതേസമയം റിഫയുടെ ഭർത്താവ് മെഹ്‌നാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കാസർഗോഡ് സ്വദേശിയായ മെഹ്‌നാസ് നിലവിൽ ഒളിവിൽ ആണെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.

Malabar News: ശ്രീനിവാസന്‍ വധക്കേസ്; ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE