രിഫാഈ അനുസ്‌മരണദിനം ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ നാളെ; 1200 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും

By Desk Reporter, Malabar News
Rifai Day _ Kerala Muslim jamaath
പ്രഖ്യാപന സമ്മേളനം സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിര്‍ മുസ്‌ലിയാർ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ യുടെ അനുസ്‍മരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ആചരിക്കുന്ന ‘രിഫാഈ ദിനം’ നാളെ (തിങ്കള്‍) നടക്കും. ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ വർഷത്തെ കാരുണ്യ ദിനാചരണം മലപ്പുറം ജില്ലയിൽ നടക്കുന്നത്.

ജീവകാരുണ്യ സ്‌നേഹ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളുടെ നിരുപമ മാതൃകയായ ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈയുടെ അനുസ്‌മരണ ദിനമാണ് രിഫാഈ ദിനം. പ്രഭാതത്തില്‍ പതാക ഉയര്‍ത്തുന്നതോട് കൂടി മലപ്പുറം ജില്ലയിലെ ആയിരത്തി ഇരുനൂറ് യൂണിറ്റ് കേന്ദ്രങ്ങളില്‍ പരിപാടികള്‍ ആരംഭിക്കും. മഖ്ബറ സിയാറത്ത്, രോഗി സന്ദര്‍ശനം, തലമുറ സമ്പര്‍ക്കം, ആശീര്‍വാദം തേടല്‍, അനുസ്‌മരണ പ്രഭാഷണം, മൗലിദ് ജല്‍സ, പ്രാർഥന, കാരുണ്യ നിധി എന്നിവയാണ് കാരുണ്യ ദിനപരിപാടികള്‍ ; ഭാരവാഹികൾ വ്യക്‌തമാക്കി.

കേരളാ മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആചരിക്കുന്ന കാരുണ്യ ദിനത്തിന്റെ പ്രഖ്യാപനം ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് നിര്‍വഹിച്ചത്. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ആധ്യക്ഷനായ പ്രഖ്യാപന സമ്മേളനത്തിൽ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്‍മള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടകനായി.

പൊന്‍മള മൊയ്‌തീൻ കുട്ടി ബാഖവി, സികെയു മൗലവി മോങ്ങം, പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, പിഎസ്കെ ദാരിമി എടയൂര്‍, പിഎം മുസ്‌തഫ കോഡൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, മൂസക്കുട്ടി ഹാജി സ്വലാത്ത് നഗര്‍ തുടങ്ങിയവരും പ്രഖ്യാപന സമ്മേളനത്തിൽ സംബന്ധിച്ചു.

Most Read: വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE