അട്ടപ്പാടിയിലെ മോഷണ പരമ്പര; രണ്ടുപേർ പിടിയിൽ

By News Bureau, Malabar News

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ അഞ്ച് സ്‌ഥാപനങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അഖിൽ, കൃഷ്‌ണൻ എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്.

ഇരുവരുടെയും ദൃശ്യങ്ങൾ മോഷണ സമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

അഗളിയിലെ ത്രിവേണി സൂപ്പർ മാർക്കറ്റ്, ജനകീയ ഹോട്ടൽ, ആധാരമെഴുത്ത് ഓഫിസ്, ഇറച്ചിക്കട എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കടകളുടെ ചില്ലുകൾ മോഷ്‌ടാക്കൾ തകർത്തിരുന്നു. ആധാരമെഴുത്ത് ഓഫിസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

Malabar News: കാസർഗോട്ടെ കോവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി കളക്‌ടർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE