മാദ്ധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

By Desk Reporter, Malabar News
Robbery in Kannur
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ മാദ്ധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ബംഗ്ളാദേശ് സ്വദേശികളാണ്.

സംഭവത്തിൽ മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. കണ്ണൂർ സിറ്റി പോലീസ് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2018 സെപ്റ്റംബറിലാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവൻ സ്വർണവും പണവും ലാപടോപ്പും പ്രതികൾ കവർന്നത്.

Most Read:  ജ്വല്ലറി കവർച്ച; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE