നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350; ബുള്ളറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Staff Reporter, Malabar News
auto image_malabar news
Representational Image
Ajwa Travels

നിരത്തിലിറങ്ങാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡല്‍ മീറ്റിയോര്‍ 350 ഫയര്‍ബോള്‍. ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ പുത്തന്‍ മോഡലിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഇതിനോടകം പരീക്ഷണ ഓട്ടത്തിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവന്നിട്ടുള്ള വാഹനത്തിന്റെ സ്‌കെയില്‍ മോഡല്‍ ചിത്രം റഷ് ലൈനാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

തണ്ടര്‍ബേഡ് 350യുടെ പകരക്കാരനായാണ് പുതിയ മോഡലിന്റെ വരവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന മീറ്റിയോര്‍ 350 ഫയര്‍ബോളിന് തണ്ടര്‍ബേഡ് എക്സുമായി സാമ്യുള്ള ഡിസൈനാണ് ഉള്ളത്. അതേസമയം തണ്ടര്‍ബേഡിനെക്കാള്‍ സ്‌റ്റൈലിഷുമാണിത്.

ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്‍ജിന്‍ കേസ്, പുതുമയാര്‍ന്ന പിന്‍ഭാഗം എന്നിയാണ് മീറ്റിയോറിന്റെ സവിശേഷതകളായി ചൂണ്ടിക്കാട്ടുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന് കരുത്തേകുന്ന 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോറിനും. കൂടാതെ ബിഎസ്6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയും ഇതിലുണ്ടാകും. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും മീറ്റയോര്‍ 350 നിരത്തിലിറക്കുക. വി-ഷേപ്പ് അലോയി വീല്‍, വിന്‍ഡ് സ്‌ക്രീന്‍, ക്രോം ഇന്റിക്കേറ്റര്‍, പ്രീമിയം സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. മറ്റ് വേരിയന്റുകളിലും നിരവധി ഫീച്ചറുകള്‍ സ്ഥാനം പിടിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മൂന്ന് വേരിയന്റിലും സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ ഒരുങ്ങുന്നുണ്ട്. അതേസമയം ഓഡോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഡ്രൈവ് മോഡ്, ഗിയര്‍, എബിഎസ് മാല്‍ഫങ്ഷന്‍ ഇന്റിക്കേറ്റര്‍, ലോ ബാറ്ററി തുടങ്ങിയ വിവരങ്ങള്‍ മീറ്ററിലെ ഇന്‍ഫര്‍മേഷനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. കൂടാതെ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സും നല്‍കും. സുരക്ഷയേകാന്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്.

1.68 ലക്ഷലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില. ഇതില്‍ ചില ആക്സസറികള്‍ കൂടി ഉള്‍പ്പെടും. ഓപ്ഷണല്‍ ആക്സസറി എന്ന നിലയില്‍ 1,750 രൂപ വില വരുന്ന ടിന്റഡ് ഫ്ളൈസ്‌ക്രീനും നല്‍കിയേക്കും. ബെനെലി ഇംപീരിയാലെ 400, ജാവി ഫോര്‍ട്ടിടൂ ബൈക്കുകളായിരിക്കും മീറ്റിയോറിന്റെ പ്രധാന എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE