കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്

By Staff Reporter, Malabar News
royal-enfield
Represnetational Image
Ajwa Travels

ചെന്നൈ: രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികളിൽ ഒന്നായ റോയൽ എൻഫീൽഡിന്റെ ചെന്നൈയിലെ നിർമാണ പ്ളാന്റുകൾ താൽക്കാലികമായി അടച്ചിടും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇന്ന് മുതൽ മെയ് 16 വരെ നാല് ദിവസത്തോളം പ്ളാന്റുകൾ അടഞ്ഞു കിടക്കും.

ഈ കാലയളവില്‍ തങ്ങളുടെ നിര്‍മാണശാലകളില്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്‌തമാക്കി. സര്‍ക്കാരും ഭരണാധികാരികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സ്‌ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും മുന്നോട്ട് പോകുമ്പോള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു. പ്രാദേശിക ചട്ടങ്ങള്‍ പാലിക്കാനും അതത് പ്രദേശങ്ങളിൽ ബധകമാവുന്ന നിയന്ത്രണങ്ങൾ പാലിക്കാനും ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകള്‍ക്കും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിലെ കോര്‍പ്പറേറ്റ് ഓഫീസുകളിലെ ജീവനക്കാർ ഉൾപ്പടെ വീടുകളിൽ ഇരുന്ന് ജോലി തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Read Also: ഹോട്ടൽ അസോസിയേഷന്റെ ‘റെസോയ്’ ആപ്പെത്തി; ഭക്ഷണവിതരണ രംഗത്തെ ചൂഷണം ഇല്ലാതാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE