കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. വീഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെഎൻഎ ഖാദറിന്റെ വിശദീകരണം മുഖവിലക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
കോഴിക്കോട് കേസരിയിൽ സ്നേഹബോധി സാംസ്കാരിക സമ്മേളനത്തിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്. വിവാദങ്ങൾക്ക് പിന്നാലെ കെഎൻഎ ഖാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാൽ, ഇത് പൂർണമായും ലീഗ് നേതൃത്വം തള്ളിയിട്ടുണ്ട്. നിലവിൽ കെഎൻഎൻ ഖാദറിനോട് ലീഗ് നേതൃത്വം ഔദ്യോഗിക വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്ട്രയിൽ പ്രതിസന്ധി തുടരുന്നു