അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി

By Staff Reporter, Malabar News
nambi narayanan
നമ്പി നാരായണൻ
Ajwa Travels

കൊച്ചി: ഇസ്രോ ചാരക്കേസിൽ നിന്ന് രക്ഷപ്പെടാൻ നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയിൽ ഇസ്രോ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ എസ് വിജയൻ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. നേരത്തെ വിചാരണ കോടതി തള്ളിയ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ ഹരജി സമർപ്പിക്കുകയായിരുന്നു വിജയൻ.

ഇസ്രോ ചാരക്കേസ് കാലത്ത് പേട്ട സിഐയായിരുന്നു എസ് വിജയൻ. കേസന്വേഷണത്തെ സ്വാധീനിക്കാൻ സിബിഐ മുൻ ജോയിന്റ് ഡയറക്‌ടർ രാജേന്ദ്ര നാഥ് കൗൽ, ഡിവൈഎസ്‌പി ഹരിവൽസൻ എന്നിവർക്ക് നമ്പി നാരായണൻ തമിഴ്‌നാട്ടിൽ ഭൂമി നൽകിയെന്നാണ് എസ് വിജയന്റെ ആരോപണം. എന്നാൽ ഭൂമി വാങ്ങി നൽകിയെന്ന് തെളിയിക്കാൻ സാധിക്കുന്ന രേഖകൾ ഹാജരാക്കാൻ വിജയന് സാധിച്ചില്ല. രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹരജി ഹൈക്കോടതി തള്ളിയത്.

അതേസമയം, കേസിൽ നമ്പി നാരായണൻ ഭൂമി വാങ്ങി നൽകിയതിന് രേഖകൾ ഉണ്ടെങ്കിൽ വിചാരണ കോടതിയിൽ പുതിയ ഹരജി നൽകാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. പണവും ഭൂമിയും നൽകി നമ്പി നാരായണൻ സിബിഐ, ഐബി ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചതിനെ തുടർന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നായിരുന്നു എസ് വിജയന്റെ ആരോപണം. നമ്പി നാരായണൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. 24 രേഖകളും എസ് വിജയൻ ഇതിനായി വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു.

ചാരക്കേസിന്റെ അന്വേഷണ മേൽനോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാർക്ക് നമ്പി നാരായണൻ ഭൂമി വിറ്റെന്നായിരുന്നു ആരോപണം. ടെറാട്ടൂരിൽ വച്ചാണ് ഭൂമി വിൽപനയുടെ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയതെന്നും, അഞ്‌ജലി ശ്രീവാസ്‌തവക്കും തിരുനെൽവേലിയിലെ നാഗുനേരി താലൂക്കിൽ നമ്പി നാരായണൻ ഭൂമി കൈമാറിയിട്ടുണ്ടെന്നും എസ് വിജയൻ ആരോപിച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് ആധാരമായ പവർ ഓഫ് അറ്റോർണിയും എസ് വിജയൻ കോടതിയിൽ നൽകിയെങ്കിലും കോടതി ഹരജി തള്ളുകയായിരുന്നു.

Read Also: ലഖിംപൂർ ഖേരി; സുപ്രീം കോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE