ശബരിമല നട ഇന്ന് തുറക്കും; കർക്കിടക മാസ പൂജകൾക്ക് തുടക്കം

By Team Member, Malabar News
Sabarimala
Ajwa Travels

പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി സംസ്‌ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇതിന്റെ ഭാഗമായി നാളെ മുതൽ 5000 പേർക്ക് ക്ഷേത്രത്തിൽ പ്രതിദിനം ദർശനം അനുവദിക്കും. വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്ന ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ക്ഷേത്രത്തിൽ ദർശനത്തിനായി ബുക്ക് ചെയ്യുന്ന ആളുകൾക്ക് കർശന കോവിഡ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും, 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മാത്രമാണ് ദർശനം അനുവദിക്കുക.

കൂടാതെ ശബരിമലയിൽ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ക്ഷേത്രനട അടക്കുന്ന ദിവസം വരെ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുമെന്ന് വ്യക്‌തമാക്കി. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇരുന്നുള്ള യാത്രകൾ മാത്രമായിരിക്കും അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : സ്വർണക്കടത്ത് കേസ്; സരിത്തിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE