സ്വർണക്കടത്ത് കേസ്; സരിത്തിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Team Member, Malabar News
Consulate Gold Smuggling Case
സരിത്ത്
Ajwa Travels

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സരിത്ത് സമർപ്പിച്ച ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സരിത്ത് അടക്കമുള്ള പ്രതികൾ സമർപ്പിച്ച ജാമ്യഹരജി നേരത്തെ എൻഐഎ കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ വിചാരണ കോടതിയുടെ നടപടികൾ ചോദ്യം ചെയ്‌തുകൊണ്ടാണ് ഇപ്പോൾ സരിത്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്‌.

സരിത്തിന്റെ ജാമ്യാപേക്ഷക്കൊപ്പം തന്നെ എൻഐഎ കോടതി ജാമ്യം നിഷേധിച്ച് പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്‌തുകൊണ്ട്‌ ജലാൽ, മുഹമ്മദ് ഷാഫി എന്നിവരടക്കമുള്ള നാല് പ്രതികൾ സമർപ്പിച്ചിട്ടുള്ള അപ്പീൽ ഹരജികളും ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വർണക്കടത്ത് കേസിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് ഇവർ.

Read also : മരംമുറി; കർഷകർക്ക് ആശങ്ക വേണ്ട; വനംവകുപ്പ് നീക്കത്തിൽ എതിർപ്പുമായി റോഷി അഗസ്‌റ്റിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE