പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിയ്‍ക്കാണ് ക്ഷേത്ര നട തുറക്കുക. സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ഭക്‌തജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. മെയ് 19ന് രാത്രി നട അടച്ചശേഷം പ്രതിഷ്‌ഠാ വാർഷികത്തിനായി മെയ് 22ന് വൈകുന്നേരം വീണ്ടും തുറക്കും. തുടർന്ന് മെയ് 23ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്‍ക്കും.
Read also: ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി