സൈജു കുറുപ്പ് നായകനായി ‘ഗാര്‍ഡിയന്‍’; ട്രെയ്ലര്‍ പുറത്ത്

By Team Member, Malabar News
Malabarnews_saiju kurup
Saiju Kurup
Ajwa Travels

സൈജു കുറുപ്പിനെ നായകനാക്കി പ്രൊഫസര്‍ സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ഗാര്‍ഡിയന്‍’ പുതുവൽസരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനോടകം തന്നെ പുറത്തിറങ്ങി. ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രം ജനുവരി 1ആം തീയതി റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നത്. മലയാള സിനിമകളുടെ റിലീസിന് വേണ്ടി ആരംഭിച്ച പ്രൈം റീല്‍സ് എന്ന ഒടിടി പ്‌ളാറ്റ്‌ഫോം വഴിയാണ് ഗാര്‍ഡിയന്‍ റിലീസ് ചെയ്യുന്നത്.

ഇന്‍വെസ്‍റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമായാണ് ഗാര്‍ഡിയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പിനൊപ്പം മിയ ജോര്‍ജ്, സിജോയ് വര്‍ഗീസ്, നയന തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബ്ളാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോബിന്‍ ജോര്‍ജ്, ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ്. ജോബി ജെയിംസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിജി എബ്രഹാം എഡിറ്റിംഗും, പ്രദീപ് ടോം സംഗീതവും നിര്‍വഹിക്കുന്നു.

Read also : രക്‌ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജനികാന്ത് ആശുപത്രിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE