ശമ്പളം നല്‍കിയില്ല; ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ പ്രതിഷേധം

By Staff Reporter, Malabar News
doctors protest_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഹിന്ദു റാവു ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി വിവിധ സര്‍ക്കാര്‍ ആശുപത്രി ഡോക്‌ടര്‍മാര്‍. മൗലാന ആസാദ് മെഡിക്കല്‍ കോളേജ്, സഫ്ദര്‍ജംഗ് ആശുപത്രി, ആര്‍എംഎല്‍ ആശുപത്രി എന്നിവയുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരാണ് ചൊവ്വാഴ്‌ച രണ്ട് മണിക്കൂര്‍ പ്രതീകാത്‌മക പ്രതിഷേധം നടത്തുന്നത്.

മൂന്നുമാസമായി ശമ്പളം നല്‍കുന്നില്ലെന്നാരോപിച്ച് ഹിന്ദു റാവു ആശുപത്രിയിലെ റസിഡന്റ് ഡോക്‌ടര്‍മാര്‍ നിരാഹാര സമരം നടത്തി വരികയാണ്. അതേസമയം ഡോക്‌ടര്‍മാരുടെ ശമ്പളം ഉടന്‍ കുടിശ്ശികയടക്കം നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തിങ്കളാഴ്‌ച ആവശ്യപ്പെട്ടു.

ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയിലെ സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇത് തൊഴിലിനും രാജ്യത്തിനും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഐഎംഎ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. കൂടാതെ ഈ സംഭവം രാജ്യത്തെ മുഴുവന്‍ ഡോക്‌ടര്‍മാരെയും നിരാശപ്പെടുത്തുന്ന ഒന്നാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

മാത്രവുമല്ല ഡോക്‌ടര്‍മാരുടെയും ആരോഗ്യ പരിപാലന തൊഴിലാളികളുടെയും ശമ്പളം യഥാസമയം നല്‍കണമെന്ന് സുപ്രീം കോടതി പ്രത്യേകം നിഷ്‌കര്‍ശിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. എന്നാല്‍ ഹിന്ദു റാവു ആശുപത്രി ശമ്പളം നല്‍കാതിരിക്കുന്നത് കോടതിക്ക് ആശുപത്രിയുടെ ഭരണത്തിനെതിരെ സ്വമേധയാ നടപടികള്‍ കൈക്കൊള്ളുന്നതിന് മതിയായ കാരണമാണെന്നും ഐഎംഎ അറിയിച്ചു. കൂടാതെ കുടിശ്ശികയടക്കം ഡോക്‌ടര്‍മാരുടെ ശമ്പളം ഉടന്‍ നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ലോക്ക്‌ഡൗണ്‍ സമയത്തെ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ന്യൂ ഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലെ റെസിഡന്റ് ഡോക്‌ടര്‍മാരുടെ സംഘടന വെള്ളിയാഴ്‌ച അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ഏതാനും ആഴ്‌ചകളായി ഹിന്ദു റാവു ആശുപത്രിയിലെ റെസിഡന്റ് ഡോക്‌ടര്‍മാരും പ്രതിഷേധം നടത്തി വരികയാണ്. അതേസമയം ഒക്‌ടോബര്‍ 13 ന് ഹിന്ദു റാവു ആശുപത്രിയെ നിയുക്‌ത കോവിഡ് ആശുപത്രിയുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തിരുന്നു.

Read Also: ഹിന്ദുക്കളെ പോലെ മുസ്‌ലിങ്ങളും മൃതദേഹം ദഹിപ്പിക്കണം; വിവാദ പ്രസ്‌താവനയുമായി സാക്ഷി മഹാരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE