അനിശ്‌ചിതകാല സമരത്തിനൊരുങ്ങി എയിംസിലെ നഴ്‌സുമാർ

By Desk Reporter, Malabar News
Malabar-News_AIIMS
Ajwa Travels

ന്യൂഡെൽഹി: ശമ്പള പ്രശ്‌നത്തെ തുടർന്ന് അനിശ്‌ചിതകാല സമരത്തിനൊരുങ്ങി ഡെൽഹി എയിംസിലെ പാരാമെഡിക്കൽ ജീവനക്കാരും നഴ്‌സുമാരും. ശമ്പളവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നൽകിയ ഉറപ്പും പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിന് ഒരുങ്ങുന്നത്. അയ്യായിരത്തോളം പാരമെഡിക്കൽ ജീവനക്കാരാണ് എയിംസിൽ ഉളളത്.

കോവിഡ് മഹാമാരിക്കാലത്തെ സ്‌റ്റാഫംഗങ്ങളുടെ സേവനത്തിൽ അഭിമാനിക്കുന്നുവെന്ന് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. എയിംസിന്റെ പ്രവർത്തനത്തിൽ രാജ്യം ഒന്നടങ്കം അഭിമാനിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം പക്ഷെ, നഴ്‌സുമാരുടെ സമരത്തിനെ വിമർശിച്ചു. നിർഭാഗ്യവശാൽ മാഹാമാരിയുടെ സമയത്ത് നഴ്‌സസ് യൂണിയൻ സമരത്തിന് ഇറങ്ങുകയാണെന്നും പറഞ്ഞു.

അതേസമയം, ജീവനക്കാരുടെ പരാതി കേൾക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതിന് പകരം സമരം നേരിടാൻ താൽക്കാലിക അടിസ്‌ഥാനത്തിൽ അധികൃതർ പാരമെഡിക്കൽ ജീവനക്കാരെ നിയമിക്കുകയാണെന്ന് യൂണിയൻ പ്രസിഡണ്ട് ആരോപിച്ചു.

Kerala News:  കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE