കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

By Staff Reporter, Malabar News
Bineesh-Kodiyeri_ case in Karnataka High Court
Ajwa Travels

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ലെന്ന് ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ ബിനീഷിന് ജാമ്യത്തിനായി ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്‌റ്റഡിയിലുള്ളത്. ഇഡി അറസ്‌റ്റ് ചെയ്‌തത് നിയമ വിരുദ്ധമായാണ് എന്ന് ചൂണ്ടിക്കാട്ടി ബിനീഷിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഈ ഹരജിയില്‍ ബിനീഷിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞയാഴ്‌ച പൂർത്തിയായിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസറ്റർ ജനറലാണ് കേസിൽ ഹാജരായത്.

Read Also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; യുപി പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE