ആരോ​ഗ്യത്തിനാണ് പ്രാധാന്യം; പടക്കങ്ങൾ നിരോധിച്ച് രാജസ്‌ഥാൻ

By Desk Reporter, Malabar News
firecrackers_2020-Nov-02
Representational Image
Ajwa Travels

ജയ്‌പൂർ: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ പടക്ക വിൽപ്പനയും ഉപയോഗവും നിരോധിച്ച് രാജസ്‌ഥാൻ സർക്കാർ. കോവിഡ് രോ​ഗികളുടേയും പൊതു ജനത്തിന്റേയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോവിഡ് വ്യാപനം തുടരുന്ന, വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് പൊതുജനങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന കർത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലോടുന്ന വാഹനങ്ങൾക്ക് എതിരേയും കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

രാജസ്‌ഥാൻ സർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. എല്ലാ സർക്കാരുകളും ഇത്തരമൊരു തീരുമാനം എടുക്കണമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. അശോക് ​ഗെഹ്‌ലോട്ടിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.

മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിർബന്ധമാക്കാനുള്ള നടപടികളും രാജസ്‌ഥാൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാരണം ഉണ്ടായ പ്രതിസന്ധി ദീർഘകാലം നീണ്ടുനിൽക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

Also Read:  മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി രാജസ്‌ഥാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE