മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി രാജസ്‌ഥാന്‍

By Staff Reporter, Malabar News
Ashok Gehlot's request to Amarinder Singh
Ajwa Travels

ജയ്‌പൂർ: മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയില്‍ ആദ്യമായാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഏതെങ്കിലും ഒരു സംസ്‌ഥാനം നിയമ നിര്‍മ്മാണം നടത്തുന്നത്. കോവിഡ് കാരണം ഉണ്ടായ പ്രതിസന്ധി ദീര്‍ഘകാലം നീണ്ടുനില്‍ക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

‘മാസ്‌ക് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക വാക്‌സിൻ. അതിനാല്‍ ഇന്ത്യയില്‍ ആദ്യമായി മാസ്‌ക് നിര്‍ബന്ധമാക്കുന്നത് നിയമ പരിരക്ഷയോടേ ആകാന്‍ രാജസ്‌ഥാന്‍ തീരുമാനിച്ചിരിക്കുന്നു.’ അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ വരാനിരിക്കെ സംസ്‌ഥാനത്ത് പടക്കങ്ങളും മറ്റും നിരോധിക്കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അണ്‍ലോക്ക് 6 എങ്ങനെ നടപ്പാക്കാം എന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമം ഇന്ന് തന്നെ സഭയില്‍ അവതരിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: 16000 അടി ഉയരം; തണുത്തുറഞ്ഞ കാലാവസ്‌ഥയെ അതിജീവിച്ച് ജവാന് ശസ്‌ത്രക്രിയ; വിജയകരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE