നിയന്ത്രണങ്ങൾ ലംഘിച്ച് കടലുണ്ടിപ്പുഴയിൽ മണൽ വാരൽ; 500 ചാക്ക് മണലും തോണിയും പിടികൂടി

By Desk Reporter, Malabar News
Sand transport in Kadalundippuzha; 500 sacks of sand and boats were seized
Representational Image
Ajwa Travels

മലപ്പുറം: നിയന്ത്രണങ്ങൾ ലംഘിച്ച് കടലുണ്ടിപ്പുഴയിൽ മണൽ വാരൽ സജീവം. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം പോലീസ് നടത്തിയ പരിശോധനയിൽ മണൽ വാരാൻ ഉപയോഗിച്ച തോണിയും 500 ചാക്ക് മണലും പിടികൂടി.

ഇന്നലെ ഉച്ചക്ക് 12ന് കൂട്ടിലങ്ങാടി മോദി കടവിൽ നിന്നാണ് സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തോണി പിടികൂടിയത്. 500 ചാക്കുകളിലായി പുഴയോരത്ത് സൂക്ഷിച്ചിരുന്ന മണലും പിടിച്ചെടുത്തു. കടവിൽനിന്നു പിടിച്ചെടുത്ത തോണി പിന്നീട് കാട്ടുങ്ങൽ പനംപറ്റ കടവിലെത്തിച്ചു, നാട്ടുകാരുടെ കൂടി സഹായത്തോടെ ലോറിയിൽ കയറ്റി കോട്ടപ്പടി മുനിസിപ്പൽ ബസ് സ്‌റ്റാൻഡ്‌ പരിസരത്തേക്കു മാറ്റി.

നിലവിൽ ജില്ലയിലെ പുഴകളിൽനിന്നു മണൽ വാരുന്നതിനു നിരോധനമുണ്ട്. ചാലിയാർ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ നിന്ന് മണൽ വാരുന്നതിനുള്ള സാൻഡ് ഓഡിറ്റ് പൂർത്തിയായെങ്കിലും തുടർനടപടിയായിട്ടില്ല.

Malabar News:  കോഴിക്കോട് ജില്ലയിൽ 14 മാസം കൊണ്ട് ആരംഭിച്ചത് 980 സംരംഭങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE