‘കൊടുക്കട്ടെ ഞാനൊന്ന്’; മാസ് ഡയലോഗുമായി ബൗണ്ടറി പായിച്ച് സഞ്‌ജു; വീഡിയോ വൈറല്‍

By Staff Reporter, Malabar News
sanju samson

മുംബൈ: കഴിഞ്ഞ ദിവസം മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ കേരളം-പുതുച്ചേരി മല്‍സരത്തില്‍ ഒരു വിക്കറ്റുമായി മടങ്ങിവരവ് അവിസ്‌മരണീയം ആക്കിയ ശ്രീശാന്ത് മാത്രമായിരുന്നില്ല ഏവരുടെയും മനം കവര്‍ന്നത്. ഏഴ് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീയുടെ വിക്കറ്റ് നേട്ടത്തിന്റെ വിഡിയോക്കൊപ്പം മല്‍സരത്തിലെ മറ്റൊരു ദൃശ്യവും ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ തരംഗമാണ്.

വീഡിയോ ഏതാണെന്നല്ലേ കേരള ടീം ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ സഞ്‌ജു സാംസണിന്റെ മാസ് ഡയലോഗും തൊട്ടു പിന്നാലെ അടിച്ചെടുത്ത ഫോറുമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കണത് കണ്ടില്ലെ,’ എന്നുപറഞ്ഞു കൊണ്ട് ബോള്‍ ബൗണ്ടറി കടത്തിയ സഞ്‌ജുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

പുതുച്ചേരി കുറിച്ച 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം അനായാസമായി വിജയത്തിലേക്ക് കുതിക്കവെയാണ് സംഭവം നടന്നത്. 11ആം ഓവറില്‍ സച്ചിന്‍ ബേബിക്കൊപ്പം ബാറ്റു ചെയ്യവെ പുതുച്ചേരി താരം ബോള്‍ ചെയ്യാന്‍ വൈകിയത് സഞ്‌ജുവിനെ ചൊടിപ്പിച്ചു. ഈ വേളയിലായിരുന്നു സഞ്‌ജു തന്റെ മാസ് ഡയലോഗ് പുറത്തെടുത്തത്. പിന്നലെയെത്തി ബൗണ്ടറി ലൈനിനെ കീറിമുറിച്ചൊരു കിടിലന്‍ ഫോറും.

സഞ്‌ജുവിന്റെ സംഭാഷണം സ്‌റ്റംപ്‌മൈക്ക് പിടിച്ചെടുത്തതോടെയാണ് ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്. 6 വിക്കറ്റിനു കേരളം വിജയിച്ച മല്‍സരത്തില്‍ 32 റണ്‍സ് നേടിയ സഞ്‌ജു തന്നെ ആയിരുന്നു ടീമിന്റെ ടോപ് സ്‌കോററും. മുഹമ്മദ് അസ്ഹറുദ്ദീനും (30), റോബിന്‍ ഉത്തപ്പയും (21) കേരളത്തിനായി തിളങ്ങി. കൂടാതെ 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിനായി ബോളിങ്ങില്‍ മികവുകാട്ടിയത്. 29 റണ്‍സിന് ഒരു വിക്കറ്റുമായി ശ്രീശാന്തും തിളങ്ങി.

National News: കോവിഷീല്‍ഡും കോവാക്‌സിനും ഏറ്റവും സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ കുറവ്; വികെ പോള്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE