സാന്ത്വന സദന സമർപ്പണം; നേതൃ പര്യടനത്തിന് തുടക്കം കുറിച്ചു.

By Desk Reporter, Malabar News
Santhwana Sadhanam _ Malabar News
'എക്‌സ്‌പിഡിഷ്യൻ' ഭാഗമായി എം അബൂ മുസ്‌ലിയാരുടെ (ഇടത്ത് നിന്ന് രണ്ടാമത്) വീട്ടിൽ സദന നിധി സംഘാടകർ
Ajwa Travels

മലപ്പുറം: എസ് വൈ എസ് സർക്കിൾ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന
‘എക്‌സ്‌പിഡിഷ്യൻ’ അഥവാ നേതൃ പര്യടനത്തിന് തുടക്കം കുറിച്ചു. ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടർക്കും അഭയമേകനായി മഞ്ചേരിയിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ പൂർത്തികരണത്തിന് ആവശ്യമായ വിഭവ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയാണ് ‘എക്‌സ്‌പിഡിഷ്യൻ’.

സാന്ത്വന സദനം വേഗത്തിൽ പൂർത്തിയാക്കാനായി ആരംഭിച്ച വിവിധ വിഭവ സമാഹരണ പദ്ധതികളിൽ ഒന്നാണ് സദനനിധി ബോക്‌സുകൾ. എസ് വൈ എസ് ഈസ്‌റ്റ് ജില്ലയിലെ 75 സർക്കിളുകളിൽ 604 യൂണിറ്റുകളിലായി 8000 ത്തോളം സദനനിധി ബോക്‌സുകളാണ് വീടുകളിലും കടകളിലുമായി സ്‌ഥാപിച്ചിട്ടുള്ളത്.

ഈ ബോക്‌സുകൾ സ്‌ഥാപിക്കാനും അഭയമില്ലാതെ വേദനിക്കുന്ന തന്റെ സഹോദരങ്ങൾക്ക് അഭയമാകാനായി നിർമിക്കുന്ന സാന്ത്വന സദനം പദ്ധതിയിൽ സഹകരിക്കാനും സൻമനസ് കാണിച്ച ഗൃഹനാഥൻമാരെയും സ്‌ഥാപന ഉടമകളെയും നേരിൽ കണ്ട് സന്തോഷമറിയിക്കാനും ഈ ദൗത്യത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താനുമാണ് ‘എക്‌സ്‌പിഡിഷ്യൻ’ എന്ന പര്യടനം ആരംഭിച്ചിരിക്കുന്നത്. സദനനിധി ബോക്‌സുകൾ അടുത്ത മാസം ആദ്യവാരം മുതൽ ശേഖരിച്ചു തുടങ്ങും; സംഘാടകർ വ്യക്‌തമാക്കി.

കരുളായി സർക്കിൾ തല നേതൃപര്യടന ഉൽഘാടനം ജില്ലാ ജനറൽ സെക്രട്ടറി കെപി  ജമാൽ കരുളായി നിർവ്വഹിച്ചു. എം അബൂ മുസ്‌ലിയാരുടെ വീട്ടിൽ നടന്ന ചടങ്ങിൽ സർക്കിൾ പ്രസിഡണ്ട് സികെ നാസർ മുസ്‌ലിയാർ, സെക്രട്ടറി എൻകെ ശിഹാബുദീൻ സിദ്ധീഖി, യൂണിറ്റ് സെക്രട്ടറി സാബിത്ത് സഖാഫി എന്നിവർ സംബന്ധിച്ചു. മൂന്ന് കോടി രൂപ മുതൽ മുടക്കിൽ തയ്യാറാക്കുന്ന സാന്ത്വന സദനം ഡിസംബർ 20നാണ് നാടിന് സമർപ്പിക്കുന്നത്.

Most Read: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE