ചർച്ചയിൽ സംതൃപ്‌തർ; മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് ആർഎസ്‌പി

By Staff Reporter, Malabar News
rsp-will-not-participate-in- udf meeting
Representational Image
Ajwa Travels

തിരുവനന്തപുരം: യുഡിഎഫിലെ വിഷയങ്ങളുടെ പേരില്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയ ആര്‍എസ്‌പിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച വിജയമെന്ന് നേതാക്കള്‍. തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നേതാക്കളുടെ മറുപടി. ചര്‍ച്ചയില്‍ സംതൃപ്‌തരാണെന്ന് യോഗത്തിന് ശേഷം ആര്‍എസ്‌പി നേതാക്കള്‍ വ്യക്‌തമാക്കി.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആര്‍എസ്‌പി നേതാക്കളായ എഎ അസീസ്, ഷിബു ബേബി ജോണ്‍, എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍എസ്‌പി ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും എന്നാല്‍ ആശങ്കപ്പെടുന്ന പ്രശ്‌നങ്ങള്‍ ഇല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്‌ഥാനാർഥിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ നടപടി നേരിടേണ്ടി വരുമെന്ന് എഎ അസീസ് യോഗത്തിന് ശേഷം ചൂണ്ടിക്കാട്ടി

ആര്‍എസ്‌പിയുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. ആര്‍എസ്‌പി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണം പരിശോധിക്കും. അത്തരത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അങ്ങനെ ഉള്ളവർക്ക് പുനഃസംഘടനയിൽ സ്‌ഥാനം ഉണ്ടാകില്ലെന്നും കെ സുധാകരന്‍ വ്യക്‌തമാക്കി. മുന്നണി ശക്‌തിപ്പെടുത്തുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

Read Also: കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവല്ലയില്‍ സിപിഐഎം സമ്മേളനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE