ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം; യുഎൻ സുരക്ഷാ സമിതിയിലെ സ്‌ഥിരാംഗങ്ങളെ പിന്തള്ളി സൗദി ഒന്നാമത്

By News Desk, Malabar News
Saudi Arabia safest nation among G20 countries
Ajwa Travels

റിയാദ്: ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ജി-20. യുഎൻ സുരക്ഷാ സമിതിയിലെ 5 സ്‌ഥിരാംഗങ്ങളെ പിന്തള്ളിയാണ് സൗദി ഈ നേട്ടം കൈവരിച്ചത്.

ആഗോള മൽസര റിപ്പോർട്ട് 2019, സുസ്‌ഥിര വികസന ലക്ഷ്യ സൂചിക 2020 എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് ആഗോള സുരക്ഷാ സൂചകങ്ങളെ അടിസ്‌ഥാനമാക്കിയാണ് റാങ്കിങ് നടത്തിയത്. ഇതിലൂടെയാണ് സൗദി ഒന്നാമതെത്തിയത്.

Also Read: ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്

രാത്രികാലങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന രാജ്യമെന്നതാണ് സൗദിയെ നേട്ടത്തിന് അർഹമാക്കിയത്. പോലീസ് സേവനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ കാര്യത്തിലും സൗദി അറേബ്യ തന്നെയാണ് മുന്നിൽ. കൂടാതെ മികച്ച ആശയവിനിമയ സാങ്കേതിക വിദ്യയും മറ്റ് മേഖലകളിലെ പ്രവർത്തനങ്ങളും സൗദിയെ മുൻനിരയിൽ എത്തിച്ചു.

കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി യാത്ര ചെയ്യാവുന്ന ഏറ്റവും സുരക്ഷിതമായ രാജ്യം എന്ന അംഗീകാരം കഴിഞ്ഞ ആഴ്‌ച സൗദി നേടിയിരുന്നു. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ആഗോള മൽസര റിപ്പോർട്ട് പ്രകാരം സാമ്പത്തിക രംഗത്തും സൗദി മുന്നേറുകയാണ്. ഇപ്പോൾ 36ആം റാങ്കിങ് സ്‌ഥാനത്താണ് സൗദി അറേബ്യ നില നിൽക്കുന്നത്.

National News: കർഷക സമൂഹത്തെ അപമാനിച്ചു; കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE