രാജ്യത്തെ തുറമുഖ ജോലികളിലും സ്വദേശിവൽക്കരണം നടപ്പാക്കി സൗദി

By Team Member, Malabar News
saudi news
Representational image
Ajwa Travels

റിയാദ് : രാജ്യത്തെ തുറമുഖങ്ങളിലെ ജോലികളും സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരൻമാർക്കായി ജോലിയിൽ സംവരണം ഏർപ്പെടുത്താൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ദമ്മാമിലെ കിങ് അബ്‍ദുൽ അസീസ്​ തുറമുഖത്ത്​ സ്വദേശിവൽക്കരണത്തിന് തുടക്കമായി​.

തുറമുഖങ്ങളിലെ ജോലികളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കമ്പനികൾ ഇതിനോടകം തന്നെ കരാറുകളിൽ ഒപ്പിട്ട് കഴിഞ്ഞു. സൗദി ഇന്റർനാഷണൽ പോർട്ട്​ കമ്പനി, അൽസാമിൽ മറൈൻ സർവീസസ്​ കമ്പനി, സൗദി ഡെവലപ്പ്മെന്റ്​, എക്‌സ്‌പോർട്ട് സർവീസ് കമ്പനി എന്നീ കമ്പനികളാണ് ഇതിനോടകം കരാറിൽ ഒപ്പുവച്ചത്. ഓപ്പറേഷൻ വിഭാഗങ്ങളിലെ 39 തൊഴിൽ മേഖലകളാണ് സ്വദേശിവൽകരിക്കാൻ തീരുമാനമായത്.

കരാർ കാലയളവിൽ 900ത്തിലധികം ജോലികൾ സ്വദേശി വൽക്കരിക്കുക, ​തൊഴിൽ പരിശീലന വേളയിൽ വേതനം നൽകുക, തൊഴിൽ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും മറ്റും കണക്കിലെടുത്ത് ജോലിക്ക്​ പ്രാപ്‍തരാക്കുക തുടങ്ങിയ കാര്യങ്ങളാണ് കരാറിൽ ഉൾപ്പെടുന്നത്.

Read also : ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE