ആറ് തൊഴിൽ മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി

By Team Member, Malabar News
saudisation In More Job Sectors In Saudi

റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നീക്കവുമായി അധികൃതർ. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്‍ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്‍പോർട്ട്​ ജോലികൾ, കസ്‌റ്റമർ സര്‍വീസസ് ജോലികൾ തുടങ്ങിയ 6 തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

33,000 ല്‍ അധികം തൊഴിലവസരങ്ങളാണ് സ്വദേശികള്‍ക്കായി നിലവിൽ ലക്ഷ്യമിടുന്നത്.​ ഇതോടെ നിരവധി പ്രവാസികളുടെ തൊഴിൽ നഷ്‌ടമാകും. അസിസ്‌റ്റന്റ് പൈലറ്റ്, എയർ ട്രാഫിക് കൺട്രോളർ, എയർ ട്രാൻസ്‍പോർട്ടർ, വിമാന പൈലറ്റുമാർ, എയർഹോസ്‍റ്റസ് എന്നീ തൊഴിലുകളാണ് വ്യോമയാന രംഗത്ത് സ്വദേശിവൽക്കരിക്കുന്നത്. കൂടാതെ വ്യോമയാന തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്‌ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.

കണ്ണട രംഗവുമായി ബന്ധപ്പെട്ട മെഡിക്കൽ ഒപ്റ്റിക്‌സ് ടെക്നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ലൈറ്റ് ആൻഡ് ഒപ്റ്റിക്‌സ്, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ ജോലികളാണ് സ്വദേശിവൽക്കരിക്കുക. കൂടാതെ തപാൽ, പാഴ്‌സൽ ഗതാഗത കേന്ദ്രങ്ങളിലെ 14 വിഭാഗം ജോലികൾ സ്വദേശിവൽക്കരിക്കും.

Read also: അഭയ കേസ് പ്രതികളുടെ ജാമ്യം; സിബിഐക്ക് എതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE