എസ്ബിഐ ജീവനക്കാരിയെ കൊലപ്പെടുത്തി; മുന്‍ കാമുകന്‍ അറസ്‌റ്റില്‍

By Syndicated , Malabar News
girl killed in andrapradesh_Malabar news
Ajwa Travels

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എസ്ബിഐ ജീവനക്കാരിയെ മുന്‍ കാമുകന്‍  കൊലപ്പെടുത്തി. അനന്തപൂര്‍ ജില്ലയിലെ സ്‌നേഹലതയാണ് (19) കൊല്ലപ്പെട്ടത്. കേസില്‍ പ്രതി രാജേഷിനെ അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

എസ്ബിഐയിലെ കരാര്‍ ജീവനക്കാരിയായ സ്‌നേഹലത ജോലി ലഭിച്ചതിന് ശേഷം രാജേഷുമായി അകന്നു. പിന്നീട് കോളേജിലെ സഹപാഠിയുമായി പ്രണയത്തിലായി. ഇതാണ് രാജേഷിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം സ്‌നേഹലതയും രാജേഷും തമ്മില്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ശേഷം രാജേഷ് സ്‌നേഹലതയെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ശരീരം തീയില്‍ ഇട്ടു നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.  പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷിച്ചപ്പോഴാണ് പകുതി കത്തി കരിഞ്ഞ നിലയില്‍ സ്‌നേഹലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Read also: കാഞ്ഞങ്ങാട്ടെ കൊലപാതകം പാര്‍ട്ടിയെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢാലോചന; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE