കാഞ്ഞങ്ങാട്ടെ കൊലപാതകം പാര്‍ട്ടിയെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢാലോചന; എ വിജയരാഘവന്‍

By Staff Reporter, Malabar News
murder_malabar news
കൊല്ലപ്പെട്ട ഔഫ് അബ്‌ദുൾ റഹ്‌മാൻ
Ajwa Travels

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ അപലപിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചന ആണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ജീവനെടുത്തതെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ അക്രമികളാല്‍ കൊല്ലപ്പെടുന്ന ആറാമത്തെ പ്രവര്‍ത്തകനാണ് അബ്‌ദുള്‍ റഹ്‌മാനെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കെട്ടഴിച്ചുവിട്ട അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും അക്രമങ്ങളെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇടതു പ്രവര്‍ത്തകരെ കൊന്നുതള്ളുന്നത് കോണ്‍ഗ്രസാണ് തുടങ്ങിവെച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ് മൂന്ന് പേരെ കൊലപ്പെടുത്തി. പിന്നാലെ ആര്‍എസ്എസ് അത് ഏറ്റുപിടിച്ചു. കൊലപാതകത്തില്‍ പാര്‍ട്ടി ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം കേരളത്തെ അക്രമികള്‍ക്ക് വിട്ടു കൊടുക്കാതിരിക്കാനുള്ള ജാഗ്രതപ്പെടുത്തല്‍ വേണമെന്നും കൂട്ടിച്ചേര്‍ത്തു.

മാത്രവുമല്ല ഒരു യുവാവിന്റെ ജീവനെടുത്ത ക്രൂര കൃത്യത്തിലുള്ള പ്രതിഷേധം നാട് സംയമനം പാലിച്ച് രേഖപ്പെടുത്തണമെന്നും മഹാ വേദനയുടെ സന്ദര്‍ഭമാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഇത്തരം അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കരുതെന്ന് ലീഗിനോട് അടക്കം ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്‌തമാക്കി.

ഇന്നലെ രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്‌ദുള്‍ റഹ്‌മാന്‍(27) കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് കൊല്ലപ്പെട്ടത്. അബ്‌ദുള്‍ റഹ്‌മാന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കൊലപാതകത്തില്‍ യൂത്ത്‌ ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Malabar News: കോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE