ഡെൽഹി: കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ. ജസ്‌റ്റിസുമാരായ എംആർ അനിത, കെ ഹരിപാൽ എന്നിവർക്കാണ് സ്‌ഥാന കയറ്റത്തിന് ശുപാർശ. സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ ചെയ്‌തത്.
കേരള ഹൈക്കോടതിയിലേക്ക് എട്ട് പുതിയ ജഡ്‌ജിമാരെയും സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്. രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. കേരളം അടക്കം വിവിധ സംസ്‌ഥാനങ്ങളിലെ ഹൈക്കോടതികളിലേക്കായി 68 പേരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. ഇതില്‍ 10 സ്‍ത്രീകളും ഉള്‍പ്പെടുന്നു.
Read Also: കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ