സ്‌കൂൾ തുറക്കൽ; പുതിയ മാർഗരേഖ 12ന് പുറത്തിറക്കും

By News Bureau, Malabar News
Six years for first class admission
Ajwa Travels

തിരുവനന്തപുരം: സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനുള്ള പുതിയ മാർഗരേഖ ഫെബ്രുവരി 12ന് പുറത്തിറക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിശദമായ മാർഗരേഖയാകും പുറത്തിറക്കുക.

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനാണ് പ്രധാന പരിഗണനയെന്ന് പറഞ്ഞ മന്ത്രി അധ്യയന വർഷം നീട്ടില്ലെന്നും വ്യക്‌തമാക്കി. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും ഫോക്കസ് ഏരിയ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സോഷ്യൽ മീഡിയ പോരാളികൾ വിദ്യാർഥികളെ കുഴപ്പത്തിലാക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. വിദ്യാഭ്യാസ നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകൾക്കല്ലെന്നും അവർ തങ്ങളുടെ ജോലി ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ സംഘടനയുള്ള ഡിപ്പാർട്ട്‌മെന്റാണ് വിദ്യാഭ്യാസ വകുപ്പെന്നതിനാൽ എല്ലാവരുടെയും നിർദ്ദേശം കണക്കിലെടുക്കുക പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.

Most Read: കെ സ്വിഫ്റ്റ്; സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE