സ്‌കൂൾ തുറക്കൽ; ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്തി കളക്‌ടർ

By Team Member, Malabar News
School Reopening in maharashtra
Representational Image
Ajwa Travels

കോഴിക്കോട്: സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്താൻ വിവിധ സ്‌കൂളുകൾ സന്ദർശിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി. ക്ളാസ് മുറികൾ, ശുചിമുറി സൗകര്യങ്ങൾ, കെട്ടിടങ്ങൾ, പാചകപ്പുര, ഉപകരണങ്ങൾ, ജലസംഭരണി, അടുക്കള, വാഷ്ബേസിൻ, ലാബ്, ലൈബ്രറി എന്നിവ അണുവിമുക്‌തമാക്കുന്നതും, സ്‌കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളും സംബന്ധിച്ച് കളക്‌ടർ സ്‌കൂൾ അധികൃതരുമായി സംസാരിച്ചു.

നടക്കാവ് ജിവിഎച്ച്എസ്, പരപ്പിൽ എംഎം വിഎച്ച്എസ്എസ്, പരപ്പിൽ ജിഎൽപി എന്നീ സ്‌കൂളുകളാണ് കളക്‌ടർ സന്ദർശിച്ചത്. കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകരുതെന്നും, കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ സ്‌കൂളുകൾ പ്രവർത്തിക്കണമെന്നും കളക്‌ടർ അറിയിച്ചു.

ക്‌ളാസ് മുറികളിൽ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഇരിപ്പിടങ്ങൾ സജ്‌ജമാക്കണമെന്നും, തെർമൽ സ്‌കാനിംഗ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ സ്‌കൂളുകളിൽ ലഭ്യമാക്കണമെന്നും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: ‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE