മികവിന്റെ കേന്ദ്രമായ പട്ടാമ്പി ഗവ.കോളേജിലെ സയൻസ് ബ്‌ളോക്ക് ഉൽഘാടനം ഇന്ന്

By News Desk, Malabar News
Kerala cm_kerala model _Malabar news
Ajwa Travels

പട്ടാമ്പി: മികവിന്റെ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ച പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളേജിൽ നിർമാണം പൂർത്തിയായ സയൻസ് ബ്‌ളോക്കിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് വൈകിട്ട് 4.30ന് ഓൺലൈനായാണ് ചടങ്ങുകൾ നടക്കുക.

ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീൽ അധ്യക്ഷത വഹിക്കും. മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്യും. 36 കോടി രൂപയോളമാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ ചെലവ്. 1,81,968 ചതുരശ്രയടി വിസ്‌തീർണത്തിൽ മൂന്ന് നിലകളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

കെട്ടിടത്തിൽ 36 ക്‌ളാസ്‌മുറികൾ സജ്‌ജമാക്കിയിട്ടുണ്ട്. ഇതോടെ പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിലെ ഭൗതിക സാഹചര്യത്തിൽ വലിയ വർധനവ് ഉണ്ടാകും. 14 പരീക്ഷണശാലകളും ആറ് അധ്യാപക റൂമുകളും വകുപ്പുതല അധ്യക്ഷൻമാർക്കുള്ള ആറ് റൂമുകളും ഒരു പ്രിൻസിപ്പൽ റൂമും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ, 9 സെമിനാർ ഹാളുകൾ, 9 കാത്തിരിപ്പ് മുറികൾ, 3 ലൈബ്രറികൾ, 55 വീതം ശൗചാലയങ്ങളും സയൻസ് ബ്‌ളോക്കിലുണ്ട്. സയൻസ് ബ്‌ളോക്ക് തുറന്നുനൽകുന്നതോടെ നിലവിലെ സയൻസ് കോഴ്‌സുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. പുതിയ സയൻസ് കോഴ്‌സുകളും തുടങ്ങാനാകും.

നിലവിലെ കോളേജിന്റെ സ്‌ഥല പരിമിതിയും പുതിയ ബ്‌ളോക്ക് വരുന്നതോടെ മാറിക്കിട്ടും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലുള്ള വിദ്യാർഥികൾക്കടക്കം ബ്‌ളോക്കിന്റെ പ്രയോജനം ലഭിക്കും.

Also Read: അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE