പ്രസിഡണ്ടിനും പിടിവീണു; മാസ്‌ക്കില്ലാതെ സെല്‍ഫിയെടുത്ത ചിലി പ്രസിഡണ്ടിന് പിഴ രണ്ടര ലക്ഷം രൂപ

By Staff Reporter, Malabar News
Pinera-selfie_malabar news
Ajwa Travels

സാന്റിയാഗോ: രാജ്യത്തിന്റെ പ്രസിഡണ്ട് ആണെങ്കിലെന്താ കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ പിടിവീഴുമെന്നുറപ്പ്. കൊറോണ കാലത്ത് ചിലിയില്‍ മാസ്‌ക് ഇല്ലാതെ സെല്‍ഫിയെടുത്തതിന്റെ പേരില്‍ പ്രസിഡണ്ടിനെതിരെ വന്‍ തുകയാണ് പിഴയായി ചുമത്തിയത്. കോവിഡിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ നിലവിലുള്ള ചിലിയില്‍ മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ നില്‍ക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കുന്നത് മുതല്‍ ജയില്‍ വാസം വരെ സര്‍ക്കാര്‍ മുന്നറയിപ്പ് നല്‍കിയ പശ്‌ചാത്തലത്തിലാണ് പ്രസിഡണ്ട് തന്നെ നിയമം ലംഘിച്ചത്.

ബീച്ചില്‍ എത്തിയ പ്രസിഡണ്ട് സെബാസ്‌റ്റിയന്‍ പിനേര മാസ്‌ക് ഇല്ലാതെ യുവതിക്കൊപ്പം സെല്‍ഫി എടുക്കുകയായിരുന്നു. പ്രസിഡണ്ടിന്റെ മാസ്‌ക് ഇല്ലാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ പിനേര പൊതു സമക്ഷം മാപ്പും പറഞ്ഞെങ്കിലും അധികൃതര്‍ 35,00 ഡോളറാണ് പ്രസിഡണ്ടിന് പിഴ ചുമത്തിയത്. ഇത് ഏതാണ്ട് രണ്ടര ലക്ഷത്തോളം വരും.

എന്നാല്‍ തന്റെ വസതിക്ക് അടുത്തുള്ള ബീച്ചില്‍ തനിച്ച് നടക്കാന്‍ ഇറങ്ങിയതാണെന്നും അതിനിടെ തന്നെ തിരിച്ചറിഞ്ഞ ഒരു സ്‍ത്രീ ആവശ്യപ്പെട്ട പ്രകാരമാണ് സെല്‍ഫി എടുത്തതെന്നുണ് പ്രസിഡണ്ടിന്റെ വിശദീകരണം. മാത്രവുമല്ല സെല്‍ഫിയില്‍ പ്രസിഡണ്ടിന്റെ വളരെ അടുത്ത് നില്‍ക്കുന്ന സ്‍ത്രീക്കും മാസ്‌ക് ഉണ്ടായിരുന്നില്ല.

ഇതുവരെയായി 581,135 കോവിഡ് കേസുകളാണ് ചിലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം 16,051 പേര്‍ കോവിഡ് മൂലം മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

Read Also: ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍  ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE