ഗുരുതര വീഴ്‌ച; ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകിയ നാല് വയസുകാരൻ അവശനിലയിൽ

By Trainee Reporter, Malabar News
A four-year-old boy who was given a double dose injection
Representational image

തിരുവനന്തപുരം: ജില്ലയിലെ കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്‌ച. വൈറ്റമിൻ സിറപ്പ് കൂടുതൽ അളവിൽ നൽകിയ നാല് വയസുകാരൻ അവശനിലയിൽ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ കുട്ടിക്ക് ആശാ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് വൈറ്റമിൻ സിറപ്പ് ഇഞ്ചക്ഷൻ നൽകിയതായാണ് വിവരം. അവശനിലയിലായ കുട്ടി നിലവിൽ എസ്എടി ആശുപത്രിയിൽ ചികിൽസയിലാണ്.

കാരോട് സ്വദേശി മഞ്‌ജുവിന്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. മെയ് 11ന് ആണ് സംഭവം നടന്നത്. നാല് വയസുള്ള ഇരട്ടക്കുട്ടികൾക്ക് നൽകേണ്ട ഡോസാണ് ആശാ വർക്കർ ആളുമാറി ഒരാൾക്ക് നൽകിയത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ടു ഡോസും നൽകുകയായിരുന്നു.

പിന്നീട് കടുത്ത ഛർദി ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌റ്റാഫ്‌ നഴ്‌സ്‌ ഉണ്ടായിട്ടും മരുന്ന് നൽകിയത് ആശാ വർക്കർ ആയിരുന്നെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു.

Most Read: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE