സീറോ സർവൈലൻസ് സർവേ; ജില്ലയിൽ നാളെ തുടക്കം

By Team Member, Malabar News
sero survey
Representational image
Ajwa Travels

മലപ്പുറം : കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള സീറോ സർവൈലൻസ് സർവേക്ക് നാളെ മുതൽ ജില്ലയിൽ തുടക്കം കുറിക്കും. സീറോ സർവൈലൻസ് സർവേയിലൂടെ സമൂഹം കോവിഡിനെതിരെ നേടിയ ആർജിത പ്രതിരോധശേഷി കണ്ടെത്താൻ സാധിക്കും. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് തിരഞ്ഞെടുത്ത ആളുകളുടെ രക്‌തപരിശോധന നടത്തി കോവിഡ് ആന്റി ബോഡിയുടെ സാന്നിധ്യമുണ്ടോയെന്നു കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം.

സർവേയിൽ നിന്നും 18 വയസിൽ താഴെയുള്ള ആളുകൾ, നിലവിൽ കോവിഡ് പോസിറ്റീവ് ആയവർ, ക്വാറന്റെയ്നിൽ കഴിയുന്നവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 18 പഞ്ചായത്തുകളിലെയും 5 നഗരസഭകളിലെയും നിശ്‌ചിത എണ്ണം വാർഡുകളിൽനിന്ന് 700 പേരിലായിരിക്കും സർവേ നടത്തുക. ഇതിന് പുറമേ ആരോഗ്യസ്‌ഥാപനങ്ങൾ, പോലീസ് സ്‌റ്റേഷനുകൾ, ലാബുകൾ എന്നിവിടങ്ങളിലെ ജീവനക്കാരിലും പരിശോധന നടത്തും. ജില്ലയിൽ നിന്നും ആകെ 2,190 ആളുകളിൽ സർവേയിലൂടെ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ചുങ്കത്തറ, എടവണ്ണ, ചേലേമ്പ്ര, കുഴിമണ്ണ, മാറാക്കര, മൂർക്കനാട്, പുലാമന്തോൾ, മാറഞ്ചേരി, കീഴാറ്റൂർ, വെട്ടത്തൂർ, വാഴക്കാട്, ആനക്കയം, മൊറയൂർ, പൊൻമള, കൽപകഞ്ചേരി, തെന്നല, പറപ്പൂർ, തുവൂർ എന്നീ 18 പഞ്ചായത്തുകളിലാണ് സർവേ നടത്തുക. കൂടാതെ താനൂർ, പൊന്നാനി, പെരിന്തൽമണ്ണ, വളാഞ്ചേരി, കൊണ്ടോട്ടി എന്നീ 5 നഗരസഭകളിലും സർവേ സംഘടിപ്പിക്കും.

Read also : ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE