സെറോ ടൈപ്പ്- 2 ഡെങ്കി കൂടുതൽ അപകടകാരി; എടുക്കാം ഈ മുൻകരുതലുകൾ

By News Desk, Malabar News
dengue fever
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതിനിടെ വിവിധ സംസ്‌ഥാനങ്ങളിൽ സെറോ ടൈപ്പ്- 2 ഡെങ്കി കേസുകൾ റിപ്പോർട് ചെയ്യുന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. കേരളം അടക്കം 11 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സെറോ ടൈപ്പ്- 2 വളരെ അപകടകാരിയായ ഡെങ്കിപ്പനിയാണെന്നും അതിനാൽ ഇത്തരം കേസുകൾ നേരത്തെ തന്നെ കണ്ടെത്തുന്നതിനായി വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് രോഗങ്ങളെക്കാൾ ഏറെ സങ്കീർണതയുള്ളതാണ് സെറോ ടൈപ്പ്- 2 ഡെങ്കി. പ്രധാനമായും ഈഡിസ് ഈജിപ്‌റ്റി എന്ന പെൺ കൊതുകിലൂടെയാണ് ഈ രോഗം പകരുന്നത്. എല്ലാ വർഷവും ഇന്ത്യയിൽ മഴക്കാലത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കാറുണ്ട്. ഈർപ്പമുള്ള താപനിലയും കെട്ടിക്കിടക്കുന്ന വെള്ളവും കൊതുകിന് മുട്ടയിട്ട് പെരുകാൻ കാരണമാകുന്നത് രോഗം പകരാനിടയാക്കുന്നത്. ഈ സാഹചര്യങ്ങൾ ഒഴിവാക്കാൻ കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമാണ്.

സെറോ ടൈപ്പ്- 2 ഡെങ്കി

ഡെങ്കിപ്പനി മൂലം കടുത്ത പനി, തലവേദന, കണ്ണിനു പിന്നിലെ വേദന, ഓക്കാനം, ഛർദ്ദി, പേശി വേദന, സന്ധി വേദന, ചുണങ്ങ് എന്നിവ സാധാരണയായി ഉണ്ടാകാറുണ്ട്. ഫ്‌ളവിവിരിഡേ എന്ന വിഭാഗത്തിൽ പെട്ട ഒരു വൈറസ് മൂലമാണ് ഡെങ്കിപ്പനി ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രധാനമായും നാല് തരത്തിലുള്ള സെറോ ടൈപ്പുകളാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. ഡിഇഎൻവി- 1, ഡിഇഎൻവി- 2, ഡിഇഎൻവി- 3, ഡിഇഎൻവി- 4 എന്നിവയാണവ.

കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഒഡീഷ, രാജസ്‌ഥാൻ, തമിഴ്‌നാട്‌, തെലങ്കാന എന്നീ സംസ്‌ഥാനങ്ങളിലാണ് സെറോ ടൈപ്പ്- 2 ഡെങ്കി റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഡെങ്കിപ്പനിയുടെ കടുത്ത രൂപമായ ഡെങ്കി ഹെമറാജിക് പനിക്ക് സെറോടൈപ്പ് -2 കാരണമായേക്കാമെന്ന് അമേരിക്കൻ ജേണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആന്റ് ഹൈജീനിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട് സൂചിപ്പിക്കുന്നു.

ഡെങ്കി ഹെമറാജിക് പനി ഗുരുതരമായ രക്‌തസ്രാവത്തിനും പെട്ടെന്നുള്ള രക്‌തസമ്മർദ്ദം കുറയാനും ഇടയാക്കും. ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.

  • കടുത്ത പനി
  • ലസികാവ്യൂഹത്തിൽ (ലിംഫറ്റിക് സിസ്‌റ്റം) ഉണ്ടാകുന്ന കേടുപാടുകൾ
  • രക്‌തചംക്രമണ വ്യൂഹം പരാജയപ്പെടുക
  • മൂക്കിൽ നിന്നോ ചർമത്തിന് കീഴിൽ നിന്നോ ഉണ്ടാകുന്ന രക്‌തസ്രാവം
  • ആന്തരിക രക്‌തസ്രാവം
  • കരൾ വീക്കം എന്നീ അവസ്‌ഥകൾക്ക് ഡെങ്കി ഹെമറേജിക് പനി കാരണമായേക്കാം.

കുറഞ്ഞ രക്‌തസമ്മർദ്ദം, ജലദോഷം, ചർമത്തിലുണ്ടാകുന്ന അസ്വസ്‌ഥത, പൾസ് കുറയുക തുടങ്ങിയവയാണ് ഡെങ്കി ഹെമറാജിക് പനിയുടെ ലക്ഷണങ്ങൾ.

എങ്ങനെ പ്രതിരോധിക്കാം

കൊതുകിനെ അകറ്റുക എന്നതാണ് ഏതുതരം ഡെങ്കിയേയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗം.

  • വീടിനകത്തും പുറത്തും കൊതുകിനെ തടയുക
  • ഉപയോഗശൂന്യമായ പത്രങ്ങൾ പുറത്തുണ്ടെങ്കിൽ അവ മൂടിയോ തലകീഴായോ വെക്കുക
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • കൈകൾ മുഴുവൻ മറയ്‌ക്കുന്ന അയഞ്ഞ വസ്‌ത്രങ്ങൾ ധരിക്കുക
  • ആവശ്യമെങ്കിൽ ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക

Also Read: ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE