ഇടുക്കി: ജില്ലയിലെ ആനച്ചാലില്‍ ഏഴു വയസുകാരനെ ബന്ധു വെട്ടിക്കൊന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവായ ഷാജഹാനാണ് ക്രൂരകൃത്യം നടത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ കുട്ടിയുടെ സഹോദരനും മാതാവിനും മുത്തശിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിൽസയിലാണ്.
പ്രതി ഒളിവിലാണ്. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അന്വേഷണമാരംഭിച്ചു.
Most Read: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; മുംബൈയിൽ എട്ടുപേര്‍ പിടിയില്‍