പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ

By News Desk, Malabar News
sexual abuse case; Malappuram CPM leader teacher arrested

മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനൊടുവിലാണ് പിടികൂടിയത്.

രണ്ട് ദിവസമായി മലപ്പുറത്ത് ശശികുമാറിനെ അറസ്‌റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസും യൂത്ത് ലീഗും മഹിളാ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. മലപ്പുറം സെന്റ് ജമാസ് സ്‌കൂളിലേക്ക് തുടർച്ചയായി മാർച്ച് നടത്തിയിരുന്നു. ഇതിനിടെ സ്‌കൂളിലേക്ക് എംഎസ്‌എഫ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായി.

റോഡ് ഉപരോധിച്ചതോടെ പോലീസ് ലാത്തി വീശി. മറ്റ് സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു. സെന്റ് ജമാസ് സ്‌കൂളിൽ അധ്യാപകനായിരിക്കെ കെവി ശശികുമാർ പീഡനത്തിന് ഇരയാക്കിയെന്ന പരാതി പൂർവ വിദ്യാർഥികൾ ഉന്നയിച്ചതോടെ പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്.

Most Read: സോളാർ പീഡന കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്‌ത് സിബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE