ഷാരോണ്‍ വധക്കേസ്: അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കൊലപാതകവും ആസൂത്രണവും നടന്നത് തമിഴ്‌നാട്ടിലാണ്. തൊണ്ടിമുതൽ കണ്ടെത്തിയതും തമിഴ്‌നാട്‌ അതിർത്തിയിൽ നിന്നാണ്. ഇതിനാൽ കേസ് തമിഴ്‌നാട്‌ പൊലീസിന് കൈമാറണമെന്നാണ് റൂറൽ എസ്‌പിക്ക് ലഭിച്ചിരുന്ന നിയമോപദേശം.

By Central Desk, Malabar News
Sharon murder case _
കൊല്ലപ്പെട്ട ഷാരോൺ, കൊലയാളിയും കാമുകിയുമായ ഗ്രീഷ്‌മ
Ajwa Travels

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ല. കേരള പോലീസ് തന്നെ കേസ് അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയെന്ന് ഷാരോണിന്റെ കുടുംബം അറിയിച്ചു.നിലവിലെ പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്‌തരാണെന്നും ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.

ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട വിഷം നൽകൽ നടന്നത് കേരള ബോർഡറിലെ തമിഴ്‌നാട് സംസ്‌ഥാനത്തിലെ പളുകല്‍ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ ആയതിനാല്‍ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന് നിയമോപദേശം ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തിലാണ് തമിഴ്‌നാട് പളുകല്‍ പൊലീസ് സ്‌റ്റേഷൻ.

കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്‌ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്‌ഥലം ഇവയെല്ലാം തമിഴ്‌നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്‌നാട്‌ പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. റൂറൽ എസ്‌പി ഇക്കാര്യത്തിൽ നിയമോപദേശവും തേടിയിരുന്നു. ലഭിച്ച നിയമോപദേശം തമിഴ്‌നാടിന്‌ കേസ് കൈമാറുന്നതാണ് ഉചിതമെന്നായിരുന്നു.

ഈ നിയമോപദേശത്തിൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാൻ ഇരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയത്. മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്നും കേരള പോലീസ് തന്നെ കേസ് അന്വേഷിക്കുമെന്നും ഓഫീസ് ഉറപ്പ് നൽകിയതായി ഷാരോണിന്റെ കുടുംബം പറഞ്ഞു.

അതേസമയം കേസിലെ മുഖ്യ പ്രതിയായ ഗ്രീഷ്‌മ മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ്. സ്‌റ്റേഷനിൽ ആത്‍മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‌മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഗ്രീഷ്‌മയുടെ ആരോഗ്യസ്‌ഥിതി മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ബുധനാഴ്‌ച വിലയിരുത്തി. ഇന്ന് മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ഗ്രീഷ്‌മയുടെ ആരോഗ്യം വീണ്ടെടുത്ത ശേഷമേ അടുത്തഘട്ടത്തിലുള്ള സുപ്രധാന ചോദ്യം ചെയ്യലും അന്വേഷണവും തുടരാൻ സാധിക്കു.

Most Read: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’; പങ്കെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE