ഇലോൺ മസ്‌കിന് ‘മുന്നറിയിപ്പ്’ ട്വീറ്റുമായി ശശി തരൂർ

By Desk Reporter, Malabar News
Shashi Tharoor tries to 'warn' Elon Musk
Ajwa Travels

ന്യൂഡെൽഹി: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌കിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി ഇടപെടുകയോ ചെയ്‌താൽ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി നടപടി എടുക്കുമെന്നാണ് ശശി തരൂരിന്റെ പ്രസ്‌താവന.

ഏത് സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോം, ആര് ഏറ്റെടുത്ത് നടത്തിയാലും ഞങ്ങള്‍ക്കത് പ്രശ്‌നമല്ല. അവര്‍ എന്ത്, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിൽ ട്വിറ്റര്‍ ഇടപെടുകയോ അല്ലെങ്കില്‍ വിപരീത ഇടപെടല്‍ നടത്തുകയോ ചെയ്‌താൽ ഐടി കമ്മിറ്റി നടപടി എടുക്കണമെന്ന് തരൂര്‍ ട്വീറ്റ് ചെയ്‌തു.

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞെങ്കിലും സിംഗിള്‍ ഓണര്‍ഷിപ്പില്‍ അധിഷ്‌ഠിതമായ നീക്കം, മസ്‌കിന്റെ വ്യക്‌തിതാൽപര്യങ്ങള്‍ കൂടി ട്വിറ്ററിലെ മാറ്റങ്ങളെ ബാധിക്കുമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഉപയോക്‌താക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ നല്‍കുമെന്ന് പറയുമ്പോള്‍ തന്നെ ഉള്ളടക്കത്തിൻമേൽ നിയന്ത്രണം ആവശ്യമാണ്.

പലതവണ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്ക് ട്വിറ്റര്‍ എത്തിയത്. 43 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ മസ്‌ക് സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400 കോടി ഡോളറിനാണ് കരാര്‍. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറി.

Most Read:  പീഡന പരാതി; വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE