പൂഞ്ഞാറില്‍ ലീഡ് ചെയ്‌ത് ഷോണ്‍ ജോര്‍ജ്

By Staff Reporter, Malabar News
shaun george_malabar news
ഷോൺ ജോര്‍ജ്
Ajwa Travels

കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആദ്യം മൂന്നാം സ്‌ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്‌ഥാനത്തേക്കും നിലവില്‍ ഒന്നാം സ്‌ഥാനത്തും ലീഡ് ചെയ്യുകയാണ് ഷോണ്‍ ജോര്‍ജ്. പടിപടിയായുള്ള മുന്നേറ്റമാണ് പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ് കാഴ്‌ചവെക്കുന്നത്.

Read Also: പാലായില്‍ യുഡിഎഫിന് ആദ്യ വിജയം

ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷന്‍ നിലവില്‍ ജന പക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ്. തന്റെ സ്‌ഥാനാര്‍ഥിത്വം മക്കള്‍ രാഷ്‌ട്രീയത്തിന്റെ ഭാഗമല്ലെന്ന് പറയുന്ന ഷോണ്‍ ജോര്‍ജ് വിദ്യാര്‍ഥി രാഷ്‌ട്രീയം മുതല്‍ 20 വര്‍ഷമായി തുടരുന്ന പൊതു പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് മല്‍സരരംഗത്ത് ഇറങ്ങിയത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി പിസി ജോര്‍ജ് മല്‍സരിക്കില്ലെന്നും, ഷോണ്‍ ജോര്‍ജ് പകരക്കാരനായി എത്തുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അതിനു മുന്നേ മല്‍സര രാഷ്‌ട്രീയത്തില്‍ സജീവമാകുകയാണ് ഷോണ്‍ ജോര്‍ജ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE