എറണാകുളത്ത് ഷിഗെല്ലയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; ആശങ്ക

By News Desk, Malabar News
Shigella-bacteria
Representational Image
Ajwa Travels

എറണാകുളം: എറണാകുളത്ത് റിപ്പോര്‍ട് ചെയ്‌ത ഷിഗെല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. എറണാകുളത്ത് ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് ഷിഗെല്ല റിപ്പോര്‍ട് ചെയ്‌തത്. രോഗ ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്‌തമാക്കിയിട്ടുണ്ട്.

രോഗബാധിത മേഖലകളില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി. ഹോട്ടലുകള്‍, വീടുകളിലെ കിണറുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. വാഴക്കുളത്ത് 39കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍ പരിശോധന റീജിയണല്‍ പബ്ളിക്ക് ഹെല്‍ത്ത് ലാബിലും, കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടത്തിയിരുന്നു. തുടര്‍ന്ന് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. ചികില്‍സയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

Read Also: മൊബൈൽ മോഷ്‌ടാവിനെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടി; വീട്ടമ്മക്കും മകൾക്കും അഭിനന്ദന പ്രവാഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE