കൊച്ചി: ഡോളർ കടത്തിയ കേസിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ. ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടിത്തരണമെന്നും കസ്‌റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്‌റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഏഴു ദിവസത്തേക്ക് കൂടി ശിവശങ്കറിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടാണ് കസ്‌റ്റംസ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഡോളര്‍ കടത്തും സ്വർണക്കടത്തും തമ്മില്‍ ബന്ധമുണ്ട്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുണ്ട്. മൂന്ന് ഫോണ്‍ ഉപയോഗിച്ചിരുന്നു, എന്നാൽ ഒരു ഫോണ്‍ മാത്രമാണെന്ന് കള്ളം പറഞ്ഞുവെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ അഞ്ചു ദിവസമായി കസ്‌റ്റഡിയിൽ തുടരുന്ന സ്വപ്‌നാ സുരേഷ്, എം ശിവശങ്കര്‍, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കസ്‌റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയെ സമീപിച്ചത്. സ്വപ്‌നയെയും സരിതിനെയും ഡോളര്‍ കടത്തു കേസിലും, ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസിലും ആയിരുന്നു കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തിരുന്നത്.
Also Read: കപ്പൽ മാർഗവും സ്വർണക്കടത്ത്; ഇഡി അന്വേഷണത്തിൽ വഴിത്തിരിവ്; കസ്‌റ്റംസിനെ ചോദ്യം ചെയ്യും