ഷോളയാർ പവർ ഹൗസിൽ പെയിന്റിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

By Trainee Reporter, Malabar News
electric-shock
Representational Image
Ajwa Travels

പാലക്കാട്: ഷോളയാർ പവർ ഹൗസിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പെയിന്റിങ് തൊഴിലാളിയായ ശരത് ആണ് മരിച്ചത്. പവർ ഹൗസിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ് അപകടം. ഷോക്കേറ്റ് ശരത് മുപ്പത് അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ശരത്തിനൊപ്പം ജോലി ചെയ്‌തിരുന്ന അജിത് എന്നയാൾക്കും ഷോക്കേറ്റിരുന്നു.

പെയിന്റിങ് ജോലി നടക്കുന്ന ഭാഗത്തെ ലൈനിൽ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഷോക്കേറ്റ അജിത് നിലവിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവരും കോടാലി സ്വദേശികളാണ്.

Most Read: തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE