ഷൊർണൂർ-നിലമ്പൂർ പാത; എട്ട് സ്‌റ്റേഷനുകളിൽ കൂടി സ്‌റ്റോപ്പ് അനുവദിച്ചു

By Trainee Reporter, Malabar News
train service in kerala
Representational image
Ajwa Travels

ഒറ്റപ്പാലം: ഷൊർണൂർ-നിലമ്പൂർ പാതയിലെ എട്ട് സ്‌റ്റേഷനുകളിൽ കൂടി സ്‌റ്റോപ്പ് അനുവദിക്കുന്നു. മാർച്ച് ഒന്നിന് ഓട്ടം തുടങ്ങുന്ന അൺറിസർവ്ഡ് എക്‌സ്‌പ്രസ്  പ്രത്യേക തീവണ്ടിയാണ് പുതുതായി അനുവദിച്ച എട്ട് സ്‌റ്റേഷനുകളിൽ ഉൾപ്പടെ 12 സ്‌റ്റേഷനിലും നിർത്തുക.

രണ്ട് തീവണ്ടികൾ നിലവിൽ പാതയിൽ ഓടുന്നുണ്ടെങ്കിലും ഇവ നാല് സ്‌റ്റേഷനുകളിലാണ് നിർത്തുന്നത്. കോവിഡ് കാലം തുടങ്ങിയ ശേഷം എട്ട് സ്‌റ്റേഷനുകൾ പ്രവർത്തനം ഇല്ലാത്ത സ്‌ഥിതിയിലായിരുന്നു. നിലവിൽ സർവീസ് നടത്തുന്ന രാജ്യറാണി എക്‌സ്‌പ്രസും, കോട്ടയം-നിലമ്പൂർ എക്‌സ്‌പ്രസും ഷൊർണൂർ, അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിർത്തുന്നത്.

തൊടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനാംകുറുശ്ശി എന്നീ സ്‌റ്റേഷനുകളിൽ രണ്ട് വർഷമായി സ്‌റ്റോപ്പില്ല. ഇവിടങ്ങളിലാണ് ഒരു തീവണ്ടിക്ക് ഇപ്പോൾ സ്‌റ്റോപ്പ് അനുവദിച്ചത്. 2020 മാർച്ചിൽ കോവിഡ് തുടങ്ങിയ കാലത്താണ് ഈ സ്‌റ്റേഷനുകളിൽ തീവണ്ടി സർവീസ് അവസാനിപ്പിച്ചത്.

Most Read: വയനാട് പാക്കേജ്; ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE