വയനാട്: ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിലാണ് 1151 കർഷകരിൽ നിന്നായി 310 ടൺ കാപ്പി സംഭരിച്ചത്. സംസ്‌ഥാനത്ത് ആദ്യമായാണ് വിപണി വിലയേക്കാൾ അധിക പണം നൽകി കാപ്പി സംഭരിക്കുന്നത്.
കാപ്പി വിപണന പദ്ധതിയിലൂടെ കിലോക്ക് വിപണി വിലയേക്കാൾ പത്ത് രൂപ അധികം നൽകിയാണ് കർഷകരിൽ നിന്ന് നിശ്‌ചിത ഗുണനിലവാരമുള്ള ഉണക്കാപ്പി സംഭരിക്കുന്നത്. ബ്രഹ്‌മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, വാസുകി ഫാർമേഴ്‌സ് സൊസൈറ്റി, വയനാട് സർവീസ് സൊസൈറ്റി എന്നീ ഏജൻസികൾ മുഖേനയാണ് കാപ്പി സംഭരണം.
സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ തീയതി 24 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ അപേക്ഷിക്കാൻ കഴിയാതിരുന്ന കർഷകരിൽ നിന്ന് കാപ്പി സംഭരണത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട കൃഷിഭവനുകൾ വഴി സ്വീകരിക്കും.
Most Read: രണ്ടര വയസുകാരിയുടെ മർദ്ദനം; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ഒളിവിൽ