മലമ്പനി പ്രാരംഭത്തിലേ കണ്ടെത്തി ചികിൽസ ഉറപ്പാക്കണം; ആരോഗ്യമന്ത്രി

By Team Member, Malabar News
Should Be Ensured The Early Detection And Treatment Of Malaria Said Health Minister
Ajwa Travels

തിരുവനന്തപുരം: മലമ്പനി ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിൽസ ഉറപ്പാക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മലമ്പനിക്ക് മറ്റ് പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ മലമ്പനിയാണോയെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിക്കെതിരെയുള്ള സമ്പൂര്‍ണ ചികിൽസയും, പരിശോധനകളും തികച്ചും സൗജന്യമാണ്.

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ശുചീകരണ യജ്‌ഞം നടന്നുവരികയാണ്. മറ്റ് പകര്‍ച്ചവ്യാധികളോടൊപ്പം തന്നെ മലമ്പനി നിര്‍മാര്‍ജനത്തിനായി കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

2007 മുതല്‍ ലോകാരോഗ്യ സംഘടന ഏപ്രില്‍ 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. ‘മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്‌ട്ര സഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തില്‍ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കാനുമാണ് സംസ്‌ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്‌ഥാനത്ത് നിലവിൽ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

മലമ്പനി ഏറെ ശ്രദ്ധിക്കണം

പ്ളാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാല്‍സിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന്‍ സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെണ്‍ വിഭാഗത്തില്‍പ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകര്‍ത്തുന്നത്.

രോഗലക്ഷണങ്ങള്‍

പനിയോടൊപ്പം ശക്‌തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്‌തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നി വയും ഉണ്ടാകാം. പനി, ശക്‌തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനിക്ക് ഉണ്ടാകാറുണ്ട്.

രോഗ പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുകുകടി ഏല്‍ക്കാതിരിക്കുവാനായി വ്യക്‌തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ ശുദ്ധ ജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതും അനിവാര്യമാണ്.

Read also: 11കാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE