ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടറങ്ങണം; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS _ koottambara abdurahman darimi
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷ പ്രസംഗം നിർവഹിക്കുന്നു
Ajwa Travels

നിലമ്പൂര്‍: എസ്‌വൈഎസ്‌ പ്രവർത്തകർ ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ തയാറാകണം. സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി, കാലത്തിന് അനുയോജ്യമായ ആശയങ്ങൾ ഉൾക്കൊണ്ട് പ്രസ്‌ഥാനത്തെ കൂടുതൽ ജനകീയ വൽകരിക്കാൻ പുതിയ നേതൃത്വം മുന്നോട്ട് വരണമെന്നും ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിലമ്പൂര്‍, എടക്കര സോണ്‍ എസ്‌വൈഎസ്,‌ ഡിവിഷന്‍ എസ്‌എസ്‌എഫ് ഭാരവാഹികള്‍ക്ക് മജ്‌മഅ് അക്കാദമിനൽകിയ സ്വീകരണ വിരുന്ന് ‘ളിയാഫ’ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വിരുന്നിൽ മജ്‌മഅ് ജനറല്‍ സെക്രട്ടറി കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.

സയ്യിദ് ഹൈദരലി മഞ്ഞപ്പറ്റ, അബ്‌ദുല്ലസഅദി കൊടശ്ശേരി, എം അബ്‌ദുറഹ്‌മാന്‍, മുജീബ് അഹ്‌സനി, കുഞ്ഞാലൻ സഖാഫി, മുഹമ്മദ് ശരീഫ് സഅദി, ഹാരിസ് സഖാഫി, ലുഖ്‌മാനുൽ ഹക്കിം സഖാഫി എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം വിട പറഞ്ഞ സദഖത്തുല്ല സഖാഫി, മുർഷിദ് സഖാഫി എന്നിവരുടെ അനുസ്‌മരണവും നടന്നു.

Most Read: കേരള രാഷ്‌ട്രീയ സമവാഖ്യങ്ങൾ മാറ്റിമറിക്കാൻ ബിജെപിയുടെ അതിവൈകാരിക നേതാക്കളെത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE