ആരാധനാലയ നിർമാണാനുമതി: സർക്കാർ തീരുമാനം സ്വാഗതാർഹം; കാന്തപുരം

By Desk Reporter, Malabar News
Kanthapuram A. P. Aboobacker Musliyar_Malabar News
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ
Ajwa Travels

കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.

ആരാധനാലയ നിർമാണാനുമതി വർഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാൽ നിയമപരമായ നൂലാമാലകൾ കാരണം നിരവധി സ്ഥലങ്ങളിൽ നിർമാണം പ്രതിസന്ധിയിലായിരുന്നു. ഏത് വിശ്വസികളുടെയും ജീവിതവുമായി വളരെ ആഴത്തിൽ ബന്ധമുള്ളതാണ് ആരാധനാലയങ്ങൾ. സമൂഹം വികസിക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് ജനവാസം വരികയും ചെയ്യുന്നതോടെ ആനുപാതികമായി ആരാധനാലയങ്ങളും അനിവാര്യമാണ്.

സങ്കീർണ്ണമായിരുന്ന നിയമങ്ങൾ കാരണം മതപരമായ അനുഷ്‌ഠാന കർമങ്ങൾക്ക് വിദൂരസ്‌ഥലങ്ങളിലേക്ക് പോകേണ്ട അവസ്‌ഥയിലായിരുന്നു പല പ്രദേശങ്ങളിലും ഉണ്ടായിരുന്നത്. ആരാധനാലയ നിർമാണാനുമതി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് കീഴിൽ വരുന്നതോടെ വേഗത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയും.

സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഈ വിഷയത്തിൽ ഉചിതമായ നടപടി വേണമെന്ന് നിരന്തരം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഓൺലൈൻ വഴി മുഖ്യമന്ത്രി നടത്തിയ മതസംഘടനാ നേതാക്കളുമായുള്ള ചർച്ചയിലും പ്രധാനമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കി പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ നടപടി പ്രശംസനീയമാണ്; കാന്തപുരം പറഞ്ഞു.

Most Read: ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്‌ടമുള്ളയാളെ വിവാഹം ചെയ്യാം; പ്രായം തടസമല്ലെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE